എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday 21 July 2012

Bull dozer

കരുത്തന്‍ യന്ത്ര കൈയ്യില്‍
കൂര്‍ത്തനഖങ്ങള്‍ ഉള്ളവന്‍
ഭൂമിക്ക് ദയാവധം നല്കാന്‍
വിധി തീര്‍ത്തവന്‍
ബുദ്ധിയില്ലത് കഷ്ടം
നിനക്കും നിന്‍ തേരാളിയ്കും

മണല്‍തിട്ടയും മന്ദിരങ്ങളും
ഒന്നുപോള്‍ തകര്‍ക്കുന്നോന്‍
കൊള്ളാം നിന്നെ സിലോണിലെ
ശവ കൂമ്പാരം മൂടുവാനും

തുരക്കുന്നു അഴുക്കുചാല്‍
മാലിന്യം കൊരീടുന്നു
അഹങ്കാരം തിമിര്‍ക്കുന്ന
രമ്യ ഹര്‍മ്മ്യങ്ങള്‍ തകര്‍ക്കുന്നു

ആയിത്താണ്ടുകള്‍ ജീവനെ  വിളയിച്ച
കുന്നുകള്‍  തകര്‍ത്ത് നീ
നെല്‍പാടം നികത്തുന്നു
നൂറ്റാണ്ടിന്‍ ഓര്‍മ്മ പേറും
മരമുത്തശ്ശി നിന്മുന്നില്‍ വീണീടുന്നു

മലകള്‍ എടുത്തു നീ
കുഴില്‍ സ്ഥാപിച്ചിട്ടു ഭൂമിതന്‍
നേര്‍ത്ത ശ്വാസം കെടുത്തുന്നു
മനുഷ്യ രാശിക്ക് ശവക്കുഴി.....
അത് നിന്‍ അന്ത്യ ദൌത്യം

നിങ്കരുത്താവാഹിച്ചസമത്വം തകര്‍ക്കുവാന്‍ 
മനുഷ്യനില്‍ വേണം അവതാരം നിനക്കിനി.
by: NIDHEESH VARMA RAJA U

No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......